എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ ശരീര പ്രദര്‍ശനം; അമ്പരന്ന് യാത്രക്കാര്‍
എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ ശരീര പ്രദര്‍ശനം; അമ്പരന്ന് യാത്രക്കാര്‍
ലഖ്‌നൗ: പറക്കുകയായിരുന്ന എയര്‍ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരനായ യുവാവാണ് വസ്ത്രങ്ങള്‍ അഴിച്ച് കളഞ്ഞ് ശരീര പ്രദര്‍ശനം നടത്തിയത്.
ദുബായില്‍ നിന്ന് 150 യാത്രക്കാരുമായി ലഖ്‌നൗവിലേക്ക് വന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനത്തിന്‍റെ ഇടനാഴിയിലൂടെയാണ് ശരീരത്തിലെ വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും അഴിച്ച് ഇടനാഴിയിലൂടെ നടന്നത്.
സംഭവം കണ്ടയുടന്‍ വിമാന ജീവനക്കാര്‍ ഇയാളെ സീറ്റില്‍ പിടിച്ചിരുത്തി ബന്ധിക്കുകയും ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്തയുടനെ ഇയാളെ ലക്നോ പോലീസിന് കൈമാറി.
Also Read : നാട്ടുകാര്‍ പിരിവിട്ട് വാങ്ങിയ കുരിശ്ശടി ഷോപ്പിംഗ് ക്ലോപ്ലക്‌സ് പണിയാന്‍ സ്വകാര്യ വ്യക്തിക്ക് വിറ്റു
മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി വാളാട് കുരിശ്ശടി സ്വകാര്യ വ്യക്തിക്ക് വിറ്റതിനെതിരെ വിശ്വാസികള്‍ രംഗത്ത്. നാട്ടുകാരും വിശ്വാസികളും പിരിവിട്ട് വാങ്ങിയതാണ് ഈ സ്ഥലം. കുരിശ്ശടി നില്‍ക്കുന്ന രണ്ടു സെന്റ് സ്ഥലമാണ് ഷോപ്പിംഗ് ക്ലോപ്ലക്‌സ് പണിയാനായി വിറ്റത്.
ഇടവക വികാരിയുടെ സഹായത്തോടെയാണ് വില്‍പ്പന നടന്നത്. വില്‍പ്പന റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി ബിഷപ്പ് ജോസ് പോരുന്നേടത്തെ സമീപിച്ചെങ്കിലും പെരുന്നെടം ഇവരുടെ ആവശ്യം തള്ളി. ഇതോടെയാണ് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗതെത്തിയത്.
Leave a Reply
You must be logged in to post a comment.