എഴുത്തുകാര്‍ അക്ഷര കക്ഷികളെന്ന് ആലംങ്കോട് ലീലാകൃഷ്ണന്‍
ഗുരുവായൂര്‍: എഴുത്തുകാര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കക്ഷികളല്ല അവര്‍ അക്ഷരകക്ഷികളാണ് എന്ന് കവി ആലംങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വിളക്കാട്ടുപാടം ദേവസൂര്യകലാവേദി ആന്റ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേവുട്ടി ഗുരുവായൂരിന്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേവതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി പുസ്തകം ഏറ്റുവാങ്ങി. ”കണ്ണാന്തളികള്‍ പൂക്കുമ്പോള്‍” എന്ന കവിതാ സമാഹാരവും ”പുനര്‍ജ്ജനി തേടുന്ന കണ്ണുകള്‍” എന്ന കഥാസമാഹാരവുമാണ് പ്രകാശനം ചെയ്തത്. കണ്ണൂര്‍ പായല്‍ ബുക്‌സ് ആണ് പുസ്തക പ്രസിദ്ധീകരണം. ദേവൂട്ടിയുടെ ”ഹൃദയങ്ങള്‍ക്കൊരു കുട” എന്ന കവിതാ സമാഹാരത്തിന് പ്രൊഫസര്‍ ഹൃദയകുമാരി സ്മാരക പുരസ്‌കാരവും നവോത്ഥാന ശ്രേഷ്ഠ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പായല്‍ ബുക്‌സിന്റെ മനോജ് കാട്ടാമ്പിള്ളി, ദേവസൂര്യ പ്രസിഡന്റ് എം.ജി.ഗോകുല്‍, സന്തോഷ് ദേശമംഗലം, ടി.കെ.രഘുനാഥ്, യോഗാചാര്യ ടി.മനോജ്, സാബു ചോലയില്‍, അനീഷ് മാസ്റ്റര്‍, ടി.കെ.സുരേഷ്, റെജി വിളക്കാട്ടുപാടം, സി.കെ.പ്രശോഭനന്‍, ചന്ദ്രമോഹന്‍ കുമ്പളങ്ങാട് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply
You must be logged in to post a comment.