ഏഴു വയസ്സുകാരിക്ക് വിമാന യാത്രയ്ക്കിടെ ദാരുണാന്ത്യം

ഏഴു വയസ്സുകാരിക്ക് വിമാന യാത്രയ്ക്കിടെ ദാരുണാന്ത്യം

വിമാന യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് എഴു വയസുകാരി മരിച്ചു . ലക്നൗ -മുംബൈ ഗോ എയർ വിമാനത്തിലായിരുന്നു സംഭവം .

വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക്‌ പോകുന്നതി നിടെയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിനിയായ ആയുഷി പ്രജാപതി യാണ് മരിച്ചത് .

പിതാവിനോടൊപ്പമായിരുന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നാഗ്പുർ വിമാനത്താവള ത്തിൽ അടിയന്തരമായി ഇറക്കുകയാ യിരുന്നു. ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ രോഗവിവരം പിതാവ് വെളിപ്പെടുത്തിയിരുന്നില്ല . ഹീമോ ഗ്ലോബിന്റെ അളവ് എട്ടു മുതൽ പത്തു ഗ്രാം വരെ കുറവാണെങ്കിൽ വിമാനയാത്ര അനുവദനീയമല്ല. എന്നാൽ കുട്ടിക്ക് 2.5 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചികിത്സക്കായി മുംബൈയിലെ ആശുപത്രിക്ക് പോകാനായാണ് ഇരുവരും വിമാന യാത്ര തിരഞ്ഞെടുത്തതെന്നും അധികൃതർ വ്യക്തമാക്കി .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*