ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും
ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും
തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ മി ടൂ ക്യാംപെയിനിലൂടെ നിരവധി നടിമാരും സാങ്കേതിക പ്രവര്‍ത്തകരും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. സിനിമയിലും സീരിയലിലും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് തുറന്ന് പറയാന്‍ ഒരുപാട് പേര്‍ക്ക് കഴിഞ്ഞിരുന്നു.
അടുത്തയിടെ നടി നേഹയ്ക്ക് നേരിട്ട മോശം അനുഭവം പൊതു സമൂഹത്തോട് പറഞ്ഞിരുന്നു. ഇപ്പോള്‍ മലയാളത്തിലെ പ്രിയ സീരിയല്‍ താരം ദീപ്തി ഐ പി എസ് എന്ന കഥാപാത്രത്തിലൂടെ പ്രിയങ്കരിയായ ഗായത്രി അരുണിനും സമാനമായ അനുഭവം നേരിടേണ്ടി വന്നത്. എന്നാല്‍ നദി നല്‍കിയ മറുപടിയാണ് വൈറലായത്.

ഒരു രാത്രി കൂടെ വന്നാല്‍ രണ്ടു ലക്ഷം തരാം. ഗായത്രിക്ക് വന്ന സന്ദേശം ഇതാണ്. കാര്യങ്ങള്‍ രഹസ്യമായിരിക്കുമെന്നും വേണമെങ്കില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു ഗായത്രി അരുണിന് യുവാവിന്റെ വാഗ്ദാനം. എന്നാല്‍ ഇതിനുള്ള മറുപടി സ്‌ക്രീന്‍ ഷോട്ടിന്റെ രൂപത്തിലായിരുന്നു ഗായത്രി നല്‍കിയത്.
Also Read >> ഹാഷിഷുമായി ബി ഡി എസ് വിദ്യാര്‍ത്ഥിനി പിടിയില്‍
ഇന്‍സ്റ്റാഗ്രാമിലൂടെ യുവാവിന്റെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പരസ്യപ്പെടുത്തിയ ഗായത്രി, ചുട്ട മറുപടിയാണ് നല്‍കിയത്. ‘താങ്കളുടെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷയ്ക്കായി ഞാനെന്നും അവരെ എന്റെ പ്രാര്‍ത്ഥനകളില്‍ ഓര്‍മ്മിക്കും’ എന്നായിരുന്നു ഗായത്രിയുടെ ക്യാപ്ഷന്‍. ഇതോടെ ഗായത്രിയ്ക്ക് പിന്തുണയുമായി നിരവധി ആളുകളായിരുന്നു രംഗത്ത് വന്നത്.
ചീത്ത വിളിയും പോലീസ് കേസും പ്രതീക്ഷിച്ച യുവാവ് ഇത്തരത്തില്‍ ഒരു മറുപടി കണ്ട് ഞെട്ടിയിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് ഓടിയിരിക്കുകയാണ് കക്ഷി. ഈ മാസ് ഡയലോഗിന് മികച്ച പ്രതികരണവും പിന്തുണയുമാണ് ലഭിച്ചത്.
Leave a Reply
You must be logged in to post a comment.