കടലില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികള്‍ തിരയില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

കടലില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികള്‍ തിരയില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികളെ കാണാതായി. ഇതില്‍ രണ്ടു പേരെ കണ്ടെത്തി. എന്നാല്‍ ഒരാളെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

അബോധാവസ്ഥയില്‍ ആയിരുന്ന രണ്ടാമത്തെ ആളിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബാകിയുള്ള രണ്ടുപെര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

Also Read >> സിംഹത്തിന്റെ ആക്രമണത്തില്‍ 22കാരി കൊല്ലപ്പെട്ടു

അമേരിക്ക: നോര്‍ത്ത് കരോളിനയിലെ വന്യമൃഗസങ്കേതത്തില്‍ ഇന്റേണായി ജോലിക്കെത്തിയ യുവതി സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.താമസകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട സിംഹം യുവതിയെ കടിച്ച് കൊല്ലുകയായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. മത്തായി എന്നുപേരുള്ള പുരുഷ സിംഹമാണ് ഇവരുടെ ജീവനെടുത്ത അക്രമം നടത്തിയത്.

കണ്‍സര്‍വേഷനിലെ കീപ്പറുടെ നേതൃത്വത്തിലുള്ള മൃഗപരിപാലന സംഘം പതിവ് വൃത്തിയാക്കലിനായി പോകവെയാണ് പൂട്ടിക്കിടന്ന ഇടത്ത് നിന്നും ഒരു സിംഹം രക്ഷപ്പെട്ടത്.

ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മേഖലയില്‍ കടന്നാണ് അലക്‌സാന്‍ഡ്രയെ സിംഹം ആക്രമിച്ചത്. അടുത്തിടെ കോളേജില്‍ നിന്നും ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ 22കാരി അലക്സാന്‍ഡ്ര ബ്ലാക്കാണ് ബര്‍ലിംഗ്ടണിലെ സണ്‍സര്‍വേറ്റേഴ്സ് സെന്ററില്‍ ജോലിക്കെത്തിയത്.

അതേസമയം യുവതിയെ അക്രമിച്ച സിംഹത്തെ വെടിവെച്ച് കൊന്നാണ് അക്രമാസക്തനായ സിംഹത്തെ തടഞ്ഞത്. മൃഗത്തെ മയക്കാനുള്ള പല ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.

ഇതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്. സിംഹത്തെ കൊലപ്പെടുത്തിയ ശേഷമാണ് ജീവനക്കാരിയുടെ മൃതദേഹം പോലും തിരിച്ചെടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply