കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ സംസ്ക്കാരം നാളെ; അക്രമത്തിന്‍റെ വീഡിയോ

കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ സംസ്ക്കാരം നാളെ; അക്രമത്തിന്‍റെ വീഡിയോ

പന്തളം: ശബരിമലയില്‍ ആചാരം ലംഘിച്ച് യുവതികളെ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കര്‍മ്മ സമിതി നടത്തിയ പ്രകടനത്തിന് നേരെ സി പി എം നടത്തിയ കല്ലേറില്‍ പരിക്കേറ്റ് മരിച്ച പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കല്‍കോളേജില്‍ പൂര്‍ത്തിയായി.

ബന്ധുക്കളുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷം ഇദ്ദേഹത്തിന്റെ സംസ്ക്കാരം നാളെ രണ്ടു മണിക്ക് നടത്താന്‍ സംഘടന തീരുമാനിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് പന്തളം നഗരത്തില്‍ നടന്ന പ്രകടനത്തിന് നേരെയാണ് സി പി എം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്നും ശക്തമായ കല്ലേറുണ്ടായത്.

ചന്ദ്രന്‍ ഉണ്ണിത്താന് പുറമേ പോലീസുകാര്‍ക്കും നിരവധി കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

https://www.facebook.com/rashtrabhumionlinenews/videos/581141538992745/?__xts__%5B0%5D=68.ARDu6xYy-RSaFjNV-lNjOvF0eTK6fgnxcqYByAg_OQC_6BmyV2HM21q07ZIyUundBxT0xuszp4TWRowZ7GVq6Zi_VSDivOP8Dg6E6FQASHTrQMzJ_xpJ8bSCdySDJrPh4g1jRCCNOxrnTZ9EhuKa9Ho2JyTxBaAKDQZJFM59fxD3api1t-f7qVlB5LX_aMAkGDOH9lC05jw-d-c-114GGt_VOb9Mtzvo53rm_YBasBZx95LIxvdtN5LHiowDtjivYSVpihWdSZ4YTySYGFPtIzg3Me7kvW2AvaYrZ9_B80WDpGDhClBHuvfeq2iDEnlTbAdlKux8SKVp&__tn__=-R

Also Read >> ശബരിമല ശബരിമല നടയടച്ചു; കടുത്ത തീരുമാനവുമായി തന്ത്രി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് യുവതികള്‍ കയറി ആചാരം ലംഘനം നടന്നതായി തന്ത്രി കണ്ടരര് രാജീവര്‍ സ്ഥിരീകരിച്ചു. ആചാരലംഘനം നടന്ന സാഹചര്യത്തില്‍ ശുദ്ധി ക്രിയകള്‍ക്കായി ശബരിമല നടയടച്ചിടാന്‍ തന്ത്രി തീരുമാനിക്കുകയായിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്തിയത് കനക ദുര്‍ഗ്ഗയും ബിന്ദുവുമാണ്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലിന് ലഭിച്ചു. എന്നാല്‍ പോലീസോ ദേവസ്വംബോര്‍ഡോ ആദ്യം സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല.

ഈ മാസം 24 നാണ് പെരിന്തല്‍മണ്ണ സ്വദേശിയായ കനക ദുര്‍ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങിപ്പോകേണ്ടി വന്നിരുന്നുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*