കാസര്‍ഗോഡ് ഒളിച്ചോട്ടം പൊളിഞ്ഞു ; ഭര്‍ത്താവിനേയും പോലീസിനേയും പറഞ്ഞു പറ്റിച്ച് യുവതിയുടെ ഒളിച്ചോട്ടം
കാസര്‍ഗോഡ് ഒളിച്ചോട്ടം പൊളിഞ്ഞു ; ഭര്‍ത്താവിനേയും പോലീസിനേയും പറഞ്ഞു പറ്റിച്ച് യുവതിയുടെ ഒളിച്ചോട്ടം
അക്രമി സംഘം വീട്ടിലെത്തിയ വിവരം അവൾ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചു, കഴുത്ത് മുറിച്ച ചിത്രം ഭർത്താവിന്റെ ഫോണിലേയ്ക്ക് അയച്ചു, പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വച്ചു. ഒളിച്ചോട്ട നാടകത്തിന് ഒടുവിൽ യുവതിയും കാമുകനും അറസ്റ്റിലായി.
കാസർഗോഡ് കാഞ്ഞങ്ങാട് ചിറ്റാരിക്കാലില്‍ ആക്രി കച്ചവടക്കാർ അമ്മയെയും കുഞ്ഞിനെയും തട്ടികൊണ്ടുപോയി എന്ന് പ്രചരിച്ച സംഭവം യുവതിയുടെയും കാമുകന്റെയും ഒളിച്ചോട്ട നാടകമായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇന്ന് രാവിലെ കാറിലെത്തിയ അജ്ഞാതസംഘം അമ്മയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി.
തന്റെ ഭാര്യ മീനു (22)വിനെയും ഇവരുടെ മൂന്ന് വയസുള്ള മകനെയും തട്ടിക്കൊണ്ടുപോയതെന്ന് കാട്ടി ബൈക്ക് മെക്കാനിക്കായ കൈതവേലില്‍ മനുവാണ് പരാതി നല്‍കിയത്. വിനു.സി.കെ എന്ന യുവാവുവിനോടൊപ്പമാണ് യുവതി ഒളിച്ചോടിയത്.അക്രമി സംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു.
തന്റെ കഴുത്ത് മുറിഞ്ഞ നിലയില്‍ യുവതി ഭര്‍ത്താവിന്റെ ഫോണിലേക്ക് ചിത്രവും അയച്ചു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. വീടിനുള്ളില്‍ നിന്ന് രക്തക്കറയും കണ്ടെത്തി. തുടര്‍ന്ന് എസ്.പി ഡോ.കെ.ശ്രീനിവാസ് ഡി.വൈ.എസ്.പി പി.കെ.സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് സംഭവം നാടകമാണെന്ന് തെളിഞ്ഞത്.
Leave a Reply
You must be logged in to post a comment.