കില്ലർ റോബോട്ടുകളെ തുരത്തണമെന്ന ആവശ്യം ശക്തമാകുന്നു
കില്ലർ റോബോട്ടുകളെ തുരത്തണമെന്ന ആവശ്യം ശക്തമാകുന്നു
കൊലയാളി റോബോട്ടുകളെ പരിപൂർണ്ണമായും നിരോധിക്കണമെന്ന് ലോകത്തിന്റെ എല്ലാഭാഗത്തു നിന്നും മുറവിളി അതിശക്തമാകുകയാണ്.
നിർമ്മിത ബുദ്ധിയിലുള്ള വൻ പുരോഗതി ഉപയോഗപ്പെടുത്തി മനുഷ്യ ഇടപെടലുകളില്ലാതെ സ്വയം കാര്യങ്ങൾ തീരുമാനിച്ച് നടപ്പാക്കുന്ന റോബോട്ടുകൾ ഉടനെത്തുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു.
മനുഷ്യകുലത്തിന് ഏറെ അപകടം സൃഷ്ട്ടിക്കുകയും , മനുഷ്യ രാശിയെ തന്നെ തുടച്ച് നീക്കുകയും ചെയ്യുന്ന ഇത്തരം കൊലയാളി റോബോട്ടുകൾ അടങ്ങുന്ന സാങ്കേതിക വിദ്യ അവസാനിപ്പിക്കണമെന്ന് വാഷിംങ്ടൺഡിസിയിൽ നടന്ന അമേരിക്കൻ അസോസിയേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസിന്റെ വാർഷിക സമ്മേളനത്തിൽ ശാസ്ത്രഞ്ജർ വ്യക്തമാക്കി.
ലോകത്തിന്റെ സുരക്ഷിതത്വം തന്നെ ഇത്തരം കൊലയാളി റോബോട്ടുകളെ നിയന്ത്രിച്ച് നിർത്തുന്നിടത്താണന്നാണ് പല പ്രമുഖ ശാസ്ത്രഞ്ജരുടെയും അഭിപ്രായം.
Leave a Reply
You must be logged in to post a comment.