കൂട്ടുകാരുടെ മുന്നില്‍ സൈക്കളില്‍ ചെത്തി സ്കൂളില്‍ പോകാനിരുന്ന ആര്യന്‍ ; പക്ഷേ…

കൂട്ടുകാരുടെ മുന്നില്‍ സൈക്കളില്‍ ചെത്തി സ്കൂളില്‍ പോകാനിരുന്ന ആര്യന്‍ ; പക്ഷേ…

കൂട്ടുകാരുടെ മുന്നില്‍ സൈക്കളില്‍ ചെത്തി സ്കൂളില്‍ പോകാനിരുന്ന ആര്യന്‍ ; #പക്ഷേ... l collector kanan arya ethiyathu swantham kudukkayumaayi l Latest Malayalam Film News l l Rashtrabhmi
DIO Thrissur

സൈക്കിളില്‍ പറക്കാനായിരുന്നു കോടന്നൂര്‍ കുറുമ്പായിലെ ആര്യന് മോഹം. അതിനാണ് പണകുടുക്കയില്‍ ചില്ലിത്തുട്ടുകള്‍ സ്വരൂപീച്ചത്. പക്ഷേ പ്രളയം സമപ്രായക്കാരെയും സഹജീവികളെയും സങ്കടത്തിലാഴ്ത്തിയത് ടെലിവിഷനിലും പത്രത്തിലും കണ്ടപ്പോള്‍ ആര്യന്‍റെ മനസ്സലിഞ്ഞു.

തന്‍റെ മോഹകുടുക്ക ദുരിതാശ്വാസത്തിനായി നല്‍കാന്‍ ആ കുഞ്ഞ് തീരുമാനിച്ചു. അമ്മാടം സെന്‍റ് ആന്‍റണീസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സുക്കാരാനായ ആര്യന്‍ ക്ലാസ്സ് ടീച്ചര്‍ ജിന്‍സിയോടാണീ കാര്യം ആദ്യം പറഞ്ഞത്. തുടര്‍ന്ന് ആര്യന്‍റെ ആഗ്രഹം ഹെഡ്മാസ്റ്ററോടും പി ടി എ അധികൃതരേയും അറിയിച്ചതോടെ ജില്ലാ കളക്ടര്‍ ടി വി അനുപമയെ നേരിട്ടേല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൂട്ടുകാരുടെ മുന്നില്‍ സൈക്കളില്‍ ചെത്തി സ്കൂളില്‍ പോകാനിരുന്ന ആര്യന്‍ ; #പക്ഷേ... l collector kanan arya ethiyathu swantham kudukkayumaayi l Latest Malayalam Film News l l Rashtrabhmiരാവിലെ കളക്ടറുടെ ചേമ്പറിലെത്തിയെ ആര്യന്‍ തന്‍റെ മോഹകുടുക്ക ജില്ലാ കളക്ടര്‍ ടി വി അനുപമയെ ഏല്‍പ്പിച്ചു. മാതാപിതാക്കളായ സുനിത പ്രദീപ്, ഹെഡ്മാസ്റ്റര്‍ സ്റ്റെയിനി ചാക്കോ, പി ടി എ പ്രസിഡണ്ട് ബിജു മാത്യൂസ്, വൈസ് പ്രസിഡണ്ട് എ വി സണ്ണി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പണകുടുക്ക സമര്‍പ്പണം. ആര്യന്‍റെ തീരുമാനം കേരളത്തിന് മാതൃകയാകട്ടെയെന്ന് എല്ലാവരും ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*