കേരളീയ കലകളുടെ മഹോത്‌സവം; ഉത്‌സവം – 2020

കേരളീയ കലകളുടെ മഹോത്‌സവം; ഉത്‌സവം – 2020
കൊച്ചി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് എറണാകുളം ഡിറ്റിപിസിയുടെ  ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന ഉത്‌സവം – 2020 ‘ കേരളീയ കലകളുടെ മഹോത്‌സവം’ ഫോര്‍ട്ട്‌കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറിലും,  എറണാകുളം ദര്‍ബാര്‍ ഹാള്‍  ഗ്രൗണ്ടിലും ഫെബ്രുവരി 22 മുതല്‍ 28 വരെ ഉണ്ടായിരിക്കുന്നതാണ്.

ഏകദേശം 250 ഓളം കലാകാരന്‍മാര്‍ രണ്ടു വേദികളിലായി വൈവിധ്യങ്ങളായ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നു. തെയ്യാട്ട്, കോല്‍ക്കളി, കൂടിയാട്ടം , തോല്‍പ്പാവക്കൂത്ത്, ചെമ്പാവെട്ടം, ഭദ്രകാളി കോലം, പടയണി, പൂരക്കളി, സീതക്കളി, പറയന്‍ തുള്ളല്‍, തെയ്യം, കുറത്തിയാട്ടം, വില്ലുപാട്ട്, തോറ്റം പാട്ട്, ഗരുഡന്‍  പറവ, കാക്കരാശി നാടകം,.

മുടിയേറ്റ്, വട്ടമുടി വേല, കുമ്മാട്ടിക്കളി, കഥാപ്രസംഗം, നങ്ങ്യാര്‍കൂത്ത്, നാടന്‍ പാട്ട് എന്നിങ്ങനെ വൈവിധ്യങ്ങളായ കേരളീയ അനുഷ്ഠാന നാടോടി കലാരൂപങ്ങളാണ് ഫോര്‍ട്ട്‌കൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറിലും, എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലും  22 മുതല്‍ 28  വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 6 മണി മുദല്‍ അരങ്ങേറുന്നത്.

പ്രവേശനം സൗജന്യമാണ്. നമ്മുടെ നാട്ടിലെ ഇത്തരം അന്യം നിന്നു പോകാനിടയുള്ള  നാടോടി- അനുഷ്ഠാന കലാരൂപങ്ങളുടെ പുനര്‍ജീവനം വിനോദസഞ്ചാര മേഖലയുടെ സഹകരണത്തോടെ  സാധ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.  

കേരളത്തിലെ 14 ജില്ലകളിലും, ടൂറിസം  വകുപ്പ്  ഈ പരിപാടി ഡിറ്റിപിസികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  0484   – 2367334, 9847331200 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*