കൈനോട്ടക്കാരനെ പട്ടാപ്പകൽ വെട്ടിക്കൊന്നു; സംഭവം ഇങ്ങനെ
കൈനോട്ടക്കാരനെ പട്ടാപ്പകൽ വെട്ടിക്കൊന്നു; സംഭവം ഇങ്ങനെ
ചെന്നൈ: കൈനോട്ടക്കാരനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. കൈനോക്കാനെത്തുന്ന സ്ത്രീകളെ വശീകരിച്ച് ലൈംഗികമായി ചൂഷണം ചെയുന്നു എന്നാരോപിച്ചാണ് കൊല നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന ഇയാളെ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേർ വെട്ടി വീഴ്ത്തുകയായിരുന്നു. തിരിപ്പൂരിലെ കുമാരൻ റോഡിനോട് ചേർന്നുള്ള കൈനോട്ടക്കാരൻ രമേശാണ് കൊല്ലപ്പെട്ടത്.
സമീപത്തെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമിക്കുകയാണ് പോലീസ്.
അതേസമയം മറ്റൊരാളുടെ ഭാര്യയെ വശീകരിക്കണം എന്നാവശ്യപ്പെട്ട് ഒരാൾ രമേശിനെ സമീപിച്ചിരുന്നു വെന്നും വിസമ്മതിച്ചതിനാൽ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു വെന്നും ബന്ധുക്കൾ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. ഈ വഴിക്കും പോലീസ് അന്വേക്ഷണം നടത്തുന്നുണ്ട്.

Leave a Reply