കൊച്ചി ബിനാലെയിൽ പങ്കെടുക്കാനിരുന്ന കലാകാരി തടവിൽ
കൊച്ചി: കൊച്ചി ബിനാലെയിൽ പങ്കെടുക്കാനിരുന്ന കലാകാരി തടവിൽ. ക്യൂബൻ കലാകാരി താനിയ ബ്രൂഗുവേരയാണ് പ്രതിഷേധിച്ചതിന് തടവിലായത്.
ക്യൂബയിൽ കലാ പ്രദർശനങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ താനിയയുടെ നേതൃത്വത്തിൽ കലാകാരന്മാർ ശക്തമായി പ്രതിഷേധിച്ചിരുന്നു.
നിയമം ലംഘിച്ചു സമരവും പ്രകടനവും നടത്തിയതിനാണ് താനിയ ഉൾപ്പടെയുള്ളവരെ തടവിലാക്കിയത്. ബിനാലെയിൽ പങ്കെടുക്കേണ്ട പ്രധാന കലാകാരികളിൽ ഒരാളായിരുന്നു താനിയ ബ്രൂഗുവേര.
Leave a Reply