ക്രാഷ് ടെസ്റ്റിന് കാറില്‍ ജീവനുള്ള പന്നികള്‍; കൊടുംക്രൂരത അരങ്ങേറുന്നത് ചൈനയിൽ

അപകടങ്ങളെ അതിജീവിക്കാനുള്ള വാഹനങ്ങളുടെ കരുത്ത് പരിശോധിക്കുന്നതിനുള്ള സുരക്ഷാ പരിശോധനയാണ് ക്രാഷ് ടെസ്റ്റുകള്‍. പരീക്ഷണത്തിനുള്ള ഡ്രൈവറില്ലാത്ത വാഹനം അതിവേഗതയില്‍ ഓടിച്ച് ചുമരുകളിലും മറ്റും ഇടിച്ചു കയറ്റിയും വാഹനത്തിന്‍റെ വശങ്ങളില്‍ മറ്റു വാഹനങ്ങള്‍ ഇടിപ്പിച്ചുമൊക്കെയാണ് ഇത്തരം ക്രാഷ് ടെസ്റ്റുകള്‍ നടത്തുക. സാധാരാണയായി മനുഷ്യരൂപത്തിലുള്ള ഡമ്മികളെയാണ് ഈ ഇടിപരീക്ഷണത്തിന് ഉപയോഗിക്കുന്നത്.

ഡമ്മികള്‍ക്കു പകരം ജീവനുള്ള പന്നികളെ ഉപയോഗിക്കുകയാണ് ചൈന. 15 ഓളം പന്നികളെയാണ് ഇത്തരത്തില്‍ ഉപയോഗിച്ചത്. പന്നികളെ വാഹനത്തിന്‍റെ മുന്‍സീറ്റില്‍ കെട്ടിവച്ച ശേഷം കാറുകള്‍ ഏകദേശം 80 കിലോമീറ്റര്‍വേഗതയില്‍ ഭിത്തിയില്‍ ഇടിപ്പിച്ചായിരുന്നു കൊടുംക്രൂരത.

കൊല്ലപ്പെട്ട പന്നികളുടെ ആന്തരികാവയവങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നുവെന്ന് ഇവയുടെ ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. ഈ പന്നികളില്‍ ഏഴെണ്ണത്തിന്‍റെ ജീവന്‍ പരീക്ഷണത്തിനിടെ തന്നെ നഷ്‍ടമായെന്നും മറ്റുള്ളവയ്ക്ക് സാരമായി പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പരീക്ഷണത്തിനുള്ള പന്നികളെ ക്രാഷ് ടെസ്റ്റിന് മുമ്പ് ഒരു ദിവസം മുഴുവന്‍ പട്ടിണിക്കിട്ടെന്നും ആറ് മണിക്കൂര്‍ വെള്ളം പോലും നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*