‘ചോറു വെന്തില്ല’; അമ്മയെ തലയ്ക്കടിച്ചു കൊന്ന മകന് ജീവപര്യന്തം

തൃശൂര്‍ : ചോറു വെന്തില്ല എന്ന കാരണത്താല്‍ പാത്രം കൊണ്ട് ഉമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ മകൻ ഹക്കീമിന് (39) ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. വാടാനപ്പിള്ളി ഗണേശമംഗലത്ത് കലാനിലകത്തു വീട്ടില്‍ യൂസഫ് കുട്ടിയുടെ ഭാര്യ ജുമൈലയെ ആണ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

2015 ജൂലൈ 6 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചോറു വെന്തില്ലെന്നു പറഞ്ഞു വഴക്കിട്ട് ചോറു വിളമ്ബിക്കൊണ്ടിരുന്ന വലിയ പാത്രം ജുമൈലയില്‍ നിന്നു ബലമായി പിടിച്ചു വാങ്ങി അതുകൊണ്ടു തലയ്ക്കടിച്ചു തറയില്‍ വീഴ്ത്തി. തുടര്‍ന്നു മുറ്റത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി വലിയ പാത്രം കൊണ്ടും സ്റ്റീല്‍ ഗ്ലാസ് കൊണ്ടും ജുമൈലയെ അടിച്ചും ഇടിച്ചും ഗുരുതരമായി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ജുമൈല മരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*