ചർമ്മ പരിചരണത്തിന് ഉപയോ​ഗിക്കാം എള്ളെണ്ണ

ചർമ്മ പരിചരണത്തിന് ഉപയോ​ഗിക്കാം എള്ളെണ്ണ

പണ്ടുകാലങ്ങളിൽ നമ്മുടെ മുഖ സംരക്ഷണത്തിന് നമ്മുടെ നാട്ടിൽ സാധാ‍രണയായി ചെയ്തിരുന്ന ഒരു വിദ്യയാണ് ശുദ്ധമായ എള്ളെണ്ണ മുഖത്ത് തേച്ചുപിടിപ്പിച്ച് രത്രി മുഴുവനും കിടന്നുറങ്ങുക എന്നത്. പകൽ എഴുന്നേൽക്കുമ്പോൾ തന്നെ നമുക്ക് ഇതിന്റെ മാ‍റ്റം കാണാനാകും.

നമ്മളെ അലട്ടുന്ന ഒട്ടുമിക്ക ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കും എള്ളെണ്ണക്ക് പരിഹാരം കാണാനാകും. രാത്രി മുഴുവൻ മുഖത്ത് എള്ളണ്ണ തേച്ചുപിടിപ്പിച്ച് കിടന്നുറങ്ങുന്നതിലൂടെ ചർമ്മത്തിൽ അടിഞ്ഞിരിക്കുന്ന പൊടിപടലങ്ങളെയും മറ്റു മാലിന്യങ്ങളെയും നീക്കം ചെയ്യാൻ സാധിക്കും. മാത്രമല്ല ഇത് മുഖത്ത് കൃത്യമായ ആർദ്രത നിലനിർത്തുകയും ചെയ്യും.

ഇതിലൂടെ മുഖത്തുള്ള പാടുകളെ ഇതിലൂടെ ഇല്ലാതാകാൻ സാധിക്കും. മുഖക്കുരുവിന്റെ കലകളും മുറിവിന്റെ പാടുകളും പോലും മായ്ച്ചു കളയാൻ എള്ളെണ്ണക്ക് കഴിവുണ്ട്. ശരീരത്തിലെ നിർജീവ കോശങ്ങളെ നീക്കം ചെയ്യുന്നതിനും ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നതിനും ഇത് സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*