ജനറല്‍ ആശുപത്രിയുടെ ചുറ്റുമതില്‍ വൃത്തിയാക്കി
തൃശൂര്‍: വൃത്തികേടായി കിടന്ന ജനറല്‍ ആശുപത്രിയുടെ ചുറ്റുമതില്‍ ഡി.വൈ.എഫ്.ഐ യുടെ രാപ്പകല്‍ ശ്രമദാന സമരത്തിലൂടെ പുത്തനാക്കി. ഡി.വൈ.എഫ്.ഐ തൃശൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചുറ്റുമതില്‍ പെയിന്റിങ്ങ് നടത്തിയത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ തുടങ്ങിയ യജ്ഞം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അവസാനിച്ചത്. ജനറല്‍ ആശുപത്രിയുടെ ചുറ്റുമതിലിന് ഒരു കിലോമീറ്ററോളം നീളവും പത്ത് അടിയോളം ഉയരവുമുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറി പി.കെ.ഷാജന്‍, ഏരിയാ സെക്രട്ടറി കെ.രവീന്ദ്രന്‍, ബ്ലോക്ക് സെക്രട്ടറി കെ.എസ്.സെന്തില്‍കുമാര്‍, പ്രസിഡന്റ് ആന്‍സണ്‍ എന്നിവരാണ് ശുചീകരണത്തില്‍ പങ്കാളികളായത്.
Leave a Reply
You must be logged in to post a comment.