പ്രതിഷേധം ശക്തം; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മനിതി സംഘം മലകയറല്‍ ഉപേക്ഷിച്ച് പിന്‍വാങ്ങി
പ്രതിഷേധം ശക്തം; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മനിതി സംഘം മലകയറല്‍ ഉപേക്ഷിച്ച് പിന്‍വാങ്ങി
മനിതിയുടെ നേതൃത്വത്തില്‍ പതിനൊന്ന് യുവതികളാണ് ഇന്നലെ ശബരിമല ദര്‍ശനത്തിനായി ചെന്നൈയില്‍ നിന്നും എത്തിയത്. അയ്യപ്പ ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ആറു മണിക്കൂറോളം പമ്പയില്‍ തങ്ങേണ്ടി വന്നിരുന്നു. മനിതിയുടെ നേതൃത്വത്തിലുള്ള യുവതികളെ സന്നിധാനത്ത് എത്തിക്കാനുള്ള പോലീസിന്റെ ശ്രമം അയ്യപ്പ ഭക്തര്‍ പ്രതിഷേധത്തോടെ സംഘര്‍ഷഭരിതമാവുകയായിരുന്നു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി യുവതികളുമായി മലകയാര് ഒരുങ്ങിയ പോലീസ് സംഘത്തെ വീണ്ടും അയ്യപ്പ ഭക്തര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ മനിതിയുടെ യുവതികള്‍ പമ്പ പോലീസ് ഗാര്‍ഡ് റൂമിലേക്ക് ഓടി കയറുകയായിരുന്നു.
Leave a Reply