നാട്ടുകാര്‍ പിരിവിട്ട് വാങ്ങിയ കുരിശ്ശടി ഷോപ്പിംഗ് ക്ലോപ്ലക്‌സ് പണിയാന്‍ സ്വകാര്യ വ്യക്തിക്ക് വിറ്റു
നാട്ടുകാര്‍ പിരിവിട്ട് വാങ്ങിയ കുരിശ്ശടി ഷോപ്പിംഗ് ക്ലോപ്ലക്‌സ് പണിയാന്‍ സ്വകാര്യ വ്യക്തിക്ക് വിറ്റു
മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി വാളാട് കുരിശ്ശടി സ്വകാര്യ വ്യക്തിക്ക് വിറ്റതിനെതിരെ വിശ്വാസികള്‍ രംഗത്ത്. നാട്ടുകാരും വിശ്വാസികളും പിരിവിട്ട് വാങ്ങിയതാണ് ഈ സ്ഥലം. കുരിശ്ശടി നില്‍ക്കുന്ന രണ്ടു സെന്റ് സ്ഥലമാണ് ഷോപ്പിംഗ് ക്ലോപ്ലക്‌സ് പണിയാനായി വിറ്റത്.
ഇടവക വികാരിയുടെ സഹായത്തോടെയാണ് വില്‍പ്പന നടന്നത്. വില്‍പ്പന റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി ബിഷപ്പ് ജോസ് പോരുന്നേടത്തെ സമീപിച്ചെങ്കിലും പെരുന്നെടം ഇവരുടെ ആവശ്യം തള്ളി. ഇതോടെയാണ് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗതെത്തിയത്.
40 വര്‍ഷം മുമ്പാണ് നാട്ടുകാര്‍ പിരിവിട്ട് പ്രശാന്തിഗിരി ഇടവകയുടെ ഭാഗമായി ഭൂമി വാങ്ങി കുരിശ്ശടി സ്ഥാപിച്ചത്. എന്നാല്‍ ഇടവക വികാരി ഫാ. ചാക്കോ വാഴക്കാല രണ്ടാഴ്ച്ച മുമ്പ് ഈ ഭൂമി വിറ്റതായാണ് ആരോപണം.
അതേസമയം വില്‍പ്പന ഫാ ചാക്കോ വാഴക്കാലയുടെ മാത്രം തീരുമാനമെന്നാണ് മാനന്തവാടി രൂപതയുടെ വിശദീകരണം. വിശ്വാസികള്‍ ഭൂമിയപാട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസിനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.
Leave a Reply