നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടണ്‍ കോടതി തള്ളി

നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടണ്‍ കോടതി തള്ളി

സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടണ്‍ കോടതി തള്ളി. മാര്‍ച്ച് 29 വരെ നീരവിനെ പോലീസിന്റെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

ജാമ്യത്തിന് വേണ്ടി നീരവിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

ബുധനാഴ്ചയാണ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് നീരവിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് നീരവ് മോദിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപ തട്ടിയെടുത്ത കേസ് സിബിഐ അന്വേഷണത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ നീരവ് മോദിയും കുടുംബാംഗങ്ങളും ഇന്ത്യ വിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment