പാരമ്പര്യം മറന്നില്ല; മകന്റെ പേര് വെളിപ്പെടുത്തി ചാക്കോച്ചൻ

പാരമ്പര്യം മറന്നില്ല; മകന്റെ പേര് വെളിപ്പെടുത്തി ചാക്കോച്ചൻ

കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ആൺ കുഞ്ഞ് പിറക്കുന്നത്. കുട്ടിയുടെ ജനനം സ്നേഹാദരവോടെയാണ് ആരാധകർ ഏറ്റെടുത്തത്. അതിനിടയിൽ മകന് എന്ത്‌ പേരായിരിക്കും താരം നൽകുകയെന്നായി ആരാധകരുടെ സംശയം.

എന്നാൽ, ഇപ്പോഴിതാ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ബോബൻ കുഞ്ചാക്കോ എന്നാണ് പേര് ഇട്ടിരിക്കുന്നത് . കുഞ്ചാക്കോ ബോബന്റെ പിതാവിന്റെ പേരായിരുന്നു ബോബൻ കുഞ്ചാക്കോ.

അത് തിരിച്ചിട്ടാണ് താര ത്തിന് കുഞ്ചാക്കോ ബോബൻ എന്ന പേര് നൽകിയിരുന്നത്. ഇപ്പോൾ തന്റെ മകനും അത് തന്നെ ആവർത്തിച്ചിരിക്കുകയാണ് കുഞ്ചാക്കോ. ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് നൈറ്റിൽ യേശുദാസിനോടാണ് താരം തന്റെ മകന്റെ പേര് വെളിപ്പെടുത്തിയത്. വേദിയിലെത്തിയ യേശുദാസ് അച്ഛനായതിൽ ചാക്കോച്ചനെ അഭിനന്ദി ക്കുകയും ചെയ്തു. കുഞ്ഞിന്റെ പേര് എന്തെന്ന് ചോദിച്ചപ്പോൾ തന്റെ പേര് തിരിച്ചിട്ടാൽ മതിയെന്നായിരുന്നു ഉത്തരം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment