പുല്‍വാമയിലെ ഭീകരാക്രമണം: കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 30 ആയി; മരണസംഖ്യ ഉയര്‍ന്നേക്കും

പുല്‍വാമയിലെ ഭീകരാക്രമണം: കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 30 ആയി; മരണസംഖ്യ ഉയര്‍ന്നേക്കും

പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 30 ജവാന്മാര്‍ കൊല്ലപ്പെട്ടു. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം.

ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. അതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. അവന്തിപ്പോറയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഇതിലുണ്ടായിരുന്ന ഒരു സൈനികബസിന് നേരെ സ്‌ഫോടക വസ്തുകള്‍ നിറച്ച കാര്‍ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു.

2500 ഓളം സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. എഴുപത് വാഹനങ്ങളാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. പുല്‍വാമ സ്വദേശിയായ ആദില്‍ അഹമ്മദാണ് കാര്‍ ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജയ്‌ഷെ മുഹമ്മദിന്റെ ചാവേര്‍ ആക്രമണ സ്‌ക്വാഡിലെ അംഗമാണ് ആദില്‍.

ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*