പ്രമുഖ കമ്പനിയുടെ പേരില്‍ പ്രളയദുരന്തത്തിൽപ്പെട്ടവരെ തട്ടിപ്പിനിരയാക്കുന്നു
പ്രമുഖ കമ്പനിയുടെ പേരില്‍ പ്രളയദുരന്തത്തിൽപ്പെട്ടവരെ തട്ടിപ്പിനിരയാക്കുന്നു
കൊച്ചി: സംസ്ഥാനത്ത് പ്രമുഖ കമ്പനിയുടെ പേരില്‍ വന്‍ തട്ടിപ്പ്. പ്രളയദുരന്തത്തില്‍പ്പെട്ടവരെയാണ് തട്ടിപ്പിനിരയായത്. ഇന്‍ഷ്വറന്‍സ് ഇടപാടുകാരാണു തട്ടിപ്പുമായി രംഗത്തിറങ്ങിയത്. ബിസിനസ് നശിച്ചവര്‍ക്കു നഷ്ടപരിഹാരം ലഭിക്കാന്‍ ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെട്ടുള്ള ഇടനിലക്കാരന്റെ ഇടപെടലോടെയാണ് തട്ടിപ്പിന് തുടക്കമിട്ടത്.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്‍ഷ്വറന്‍സ് സര്‍വേയര്‍ ഉമ മഹേശ്വരറാവു കൊച്ചിയില്‍ അറസ്റ്റിലായിരുന്നു. മുംബൈ ആസ്ഥാനമായ കമ്പനിയുടെ സര്‍വേയറാണ് ഉമ മഹേശ്വരറാവു. ഇയാളുടെ താമസസ്ഥലം പൊലീസ് റെയ്ഡ് ചെയ്തു.ലഭിക്കാനിടയുള്ള നഷ്ടപരിഹാരത്തിന്റെ 40 ശതമാനം തുക മുന്‍കൂര്‍ നല്‍കിയാലേ നഷ്ടക്കണക്ക് കമ്പനിക്ക് അയക്കൂവെന്നാണ് എല്ലാം നഷ്ടപെട്ടവരോടുള്ള ഭീഷണി. നാലു ജില്ലകളില്‍ നിന്നുള്ള ബിസിനസുകാരില്‍ നിന്നാണ് ഇയാള്‍ കോഴ ആവശ്യപ്പെട്ടത്.
പണം തന്നില്ലെങ്കില്‍ ഫയല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് അയക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. മഹേശ്വരറാവുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇത്തരത്തില്‍ നിരവധി സര്‍വേയര്‍മാര്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നു പിടിയിലായ മഹേശ്വരറാവു പൊലീസിനോടു പറഞ്ഞു. അതേസമയം, ഈ തട്ടിപ്പില്‍ പങ്കില്ലെന്ന നിലപാടിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍.
Leave a Reply
You must be logged in to post a comment.