മഞ്ഞിൽ മൂടി ഹരിയാന; വാഹനങ്ങൾ കൂട്ടിമുട്ടി ഏഴ് മരണം
ചണ്ഡീഗഡ്: കനത്ത മൂടൽ മഞ്ഞിൽ അൻപതോളം വാഹനങ്ങൾ കൂട്ടി മുട്ടി ഏഴ് പേർ മരിച്ചു. നിരവധിപേർക്ക് പരിക്ക്. ഗജ്ജാറിൽ ബദലി ഫ്‌ളൈഓവറിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്.
കഴിഞ്ഞ കുറെ ദിവസമായി ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞാണ്. കഴിഞ്ഞയാഴ്ച പത്തോളം വാഹനങ്ങൾ കൂട്ടിമുട്ടി സമാനമായ അപകടം നടന്നിരുന്നു. ലുധിയാന ഖന്ന റോഡിൽ നടന്ന അപകടത്തിൽ അന്ന് ആർക്കും ജീവൻ നഷ്ടപ്പെട്ടില്ല.
Leave a Reply
You must be logged in to post a comment.