മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു
മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു
സന്നിധാനം : മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ടരര് രാജീവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറന്നു. മണ്ഡല കാലത്ത് നിയുക്ത മേല്‍ശാന്തിമാരായ ശബരിമല മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയേയും നിലവിലെ മേല്‍ശാന്തി പതിനെട്ടാംപടിയിലൂടെ ആനയിച്ചു. തുടര്‍ന്ന് അയ്യപ്പ സന്നിധിയില്‍ വണങ്ങി വലംവെച്ചു മേല്‍ശാന്തിമാര്‍ ചുമതലയേറ്റു.
Leave a Reply