മന്ത്രി എം എം മണി ശകാരിക്കുകയും അവഹേളിക്കുകയും ചെയ്തതായി സനലിന്റെ ഭാര്യ വിജി
മന്ത്രി എം എം മണി ശകാരിക്കുകയും അവഹേളിക്കുകയും ചെയ്തതായി സനലിന്റെ ഭാര്യ വിജി
മന്ത്രി എം എം മണി ശകാരിക്കുകയും അവഹേളിക്കുകയും ചെയ്തതായി സനലിന്റെ ഭാര്യ വിജി. നെയ്യാറ്റിന്‍കര ഡി വൈ എസ് പിയായിരുന്ന ഹരികുമാര്‍ കൊലപ്പെടുത്തിയ സനല്‍ കുമാറിന്‍റെ ഭാര്യയാണ് വിജി.
സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ച് വിളിച്ചപ്പോഴാണ് മന്ത്രിയില്‍ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. നിങ്ങളുടെ തോന്ന്യവാസത്തിന് വന്നിരുന്നാല്‍ ജോലി തരാന്‍ ആവില്ലെന്ന് പറഞ്ഞെന്നും വിജി പറയുന്നു. സനല്‍കുമാറിന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കണമെന്നും സര്‍ക്കാര്‍ സഹായവും ആവശ്യപ്പെട്ട് വിജി ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിവരികയാണ്
മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടേയും കയ്യില്‍ ജോലിയിരിപ്പില്ലെന്നും മന്ത്രി പറഞ്ഞതായി വിജി പറയുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന്‍റെ ഭാഗമായാണ് മന്ത്രി എം എം മണിയുമായി ബന്ധപ്പെട്ടതെന്ന് വിജി പറയുന്നു. ജോലി നല്‍കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കില്‍ മുഖ്യമന്ത്രിയെ പോയി കാണണമെന്നും എം എം മണി പറഞ്ഞു.
Leave a Reply