മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: അശ്വതി ബാബുവിന്റെ അറസ്റ്റിനു ശേഷം പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അശ്വതി ബാബു കൊച്ചിയിലെ പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരി. കൊച്ചി പാലച്ചുവടിലെ ഡി.ഡി.ഗോൾഡൻ ഗേറ്റ് എന്ന നടിയുടെ ഫ്ലാറ്റിലാണ് വാണിഭം നടന്നിരുന്നത്. ഇതു സംബന്ധിച്ച മുഴുവൻ രേഖകളും പൊലീസിന് കിട്ടിയിട്ടുണ്ട്.
നടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് യുവതികളെ കാഴ്ചവയ്ക്കുന്ന വിവരം ലഭിച്ചത്. ഇതു സംബന്ധിച്ച കൂടുതൽ ശബ്ദരേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്. കൂടാതെ യുവതികളുടെ നഗ്ന ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോൾ 22 കാരിയായ ഒരു മുംബൈ സ്വദേശിനിയെയും ഫ്ളാറ്റിൽനിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു. മയക്കുമരുന്ന് കേസിനു പുറമെ പെൺവാണിഭം നടത്തിയെന്ന കേസും അശ്വതിയുടെ മേൽ ചുമത്തും.
സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നു എന്നപേരിലാണ് പെൺവാണിഭം നടത്തിവന്നിരുന്നത്. ആന്ധ്രാ, ബാംഗ്ലൂർ, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽനിന്നും നിരവധി പെൺകുട്ടികളെ കൊച്ചിയിൽ എത്തിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പെൺവാണിഭത്തിനായി പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പും തുടങ്ങിയിരുന്നു. ഇതുവഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഫ്ലാറ്റിലുള്ളവരെ ചോദ്യം ചെയ്തപ്പോൾ നിരവധി പെൺകുട്ടികൾ ഫ്ലാറ്റിൽ വന്നിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്.
സീരിയലിൽ അഭിനയിക്കാൻ വന്നവരാണ് ഇവർ എന്നാണ് പറഞ്ഞിരുന്നത്,അതുകൊണ്ടുതന്നെ ആർക്കും സംശയം തോന്നിയിരുന്നില്ല. നടിയുടെ ഫോണിൽ നിന്നും സിനിമ സീരിയൽ വ്യവസായ രംഗത്തുള്ള പല പ്രമുഖരുടെയും വിവരങ്ങൾ ലഭിച്ചു എന്നും പോലീസ് അറിയിച്ചു. ഇതോടെ നിരവധിപേർ കുടുങ്ങുമെന്ന് ഉറപ്പായി. ദിവസവും മയക്കുമരുന്ന് ഉപയോഗിക്കുന്ന അശ്വതിക്ക് സാധനം എത്തിച്ചുനല്കിയിരുന്നത് ഡ്രൈവർ ബിനോയി എബ്രഹാം ആയിരുന്നു.
Leave a Reply