മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി സെവാഗ്

മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി സെവാഗ്

ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ഇക്കാര്യം സെവാഗ് തന്റെ ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്യുകയായിരുന്നു.

സെവാഗ് ട്വീറ്റ് ചെയ്തതിങ്ങനെ, എന്തു ചെയ്താലും അതൊന്നും അധികമാവില്ല, എങ്കിലും എന്നെക്കൊണ്ടാവുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു. മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാന്‍ തയാറാണ്. അവര്‍ക്ക് തന്റെ സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാഭ്യാസം നല്‍കാനും ഒരുക്കമാണ്.

സച്ചിനും കോലിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

തന്റെ ഒരു മാസത്തെ ശമ്പളം മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് ബോക്‌സിംഗ് താരവും ഹരിയാന പോലീസ് ഉദ്യോഗസ്ഥനുമായ വിജേന്ദര്‍ സിംഗ് അറിയിച്ചു. എല്ലാവരും മരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ സഹായിക്കാന്‍ രംഗത്തുവരണമെന്നും വിജേന്ദര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*