മൂന്നാം ലോകത്തെ പ്രതിനിധീകരിക്കുന്നത് നാല് സൊളാനസ് ചിത്രങ്ങള്‍

മൂന്നാം സിനിമ എന്ന സങ്കല്‍പ്പത്തിന് പ്രചാരണം നല്‍കിയ അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍നാണ്ടോ സൊളാനസിന്റെ നാലു ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.

ദി അവര്‍ ഓഫ് ദ ഫര്‍ണെസസ്‌, ടാംഗോ- എക്‌സൈല്‍ ഓഫ് ഗ്രെഡല്‍, സൗത്ത്, ദി ജേര്‍ണി എന്നീ ചിത്രങ്ങളും എ ജേര്‍ണി ടു ദ ഫ്യുമിഗേറ്റഡ് ടൗണ്‍സ് എന്ന ഡോക്കുമെന്ററിയുമാണ് റ്റുവേഡ്‌സ് എ തേര്‍ഡ് സിനിമ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അറുപതുകളിലെ അര്‍ജന്റീനയുടെ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ദി അവര്‍ ഓഫ് ദ ഫര്‍ണെസസിന്റെ ആദ്യ ഭാഗമാണ് ഈ വിഭാഗത്തില്‍ ആദ്യം പ്രദര്‍ശനത്തിന് എത്തുക.

നാലു മണിക്കൂര്‍ നീളുന്ന ചലച്ചിത്രത്രയത്തില്‍ ഉള്‍പ്പെട്ട ഈ ചിത്രത്തിന് 1974 ല്‍ മികച്ചസിനിമയ്ക്കുള്ള ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പാരിസില്‍ കുടിയേറിയ അര്‍ജന്റീനക്കാര്‍ സ്വത്വം തേടുന്നതിനെ പ്രമേയമാക്കിയ ചിത്രമാണ് ടാംഗോ-എക്‌സൈല്‍ ഓഫ് ഗ്രെഡല്‍.

1988 ലെ കാന്‍ ഫിലിം മേളയില്‍ മികച്ച ജനപ്രിയ ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട സൗത്തും മാര്‍ട്ടിന്‍ എന്ന യുവാവിന്റെ ചരിത്രത്തിലൂടെയുള്ള സത്യാന്വേഷണം പ്രമേയമാക്കിയ ദി ജേര്‍ണിയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം അര്‍ജന്റീനയില്‍ സംഭവിച്ച പരിസ്ഥിതിനാശം പ്രമേയമാക്കിയ ഡോക്യൂമെന്ററിയാണ് എ ജേര്‍ണി റ്റു ദി ഫ്യൂമിഗേറ്റഡ് ടൗണ്‍സ്‌.

കഴിഞ്ഞവര്‍ഷം ബെര്‍ലിന്‍ മേളയില്‍ ഈ ചിത്രം മികച്ച ഡോക്യൂമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഇത്തവണത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സൊളാനസിനാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*