“വിഷമിക്കേണ്ട എല്ലാം ശരിയാകും” ഏഴാം ക്ലാസുകാരിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
“വിഷമിക്കേണ്ട എല്ലാം ശരിയാകും” ഏഴാം ക്ലാസുകാരിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കൊച്ചി: ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികൾക്കിടയിൽ മാളവിക അലീക്ക എന്ന ഏഴാം ക്ലാസുകാരി വച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദുരിതബാധിതർക്കായി വിദ്യാലയത്തിൽ ശേഖരിച്ച സാധനങ്ങൾക്കൊപ്പമാണ് “വിഷമിക്കേണ്ട എല്ലാം ശരിയാകും” എന്ന കുറിപ്പ് എഴുതി വച്ചത്.
ഹൈദരാബാദിലെ ടൈംസ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് മാളവിക. കോഴിക്കോട് മാങ്കാവ് പട്ടേൽതാഴം സ്വദേശിയായ രഘു അലീക്കലിയും സോണിയുമാണ് മാളവികയുടെ രക്ഷകർത്താക്കൾ. കേരളത്തിൽ വെള്ളപ്പൊക്കം എന്ന് കേട്ടപ്പോൾ ആകെ വിഷമത്തിലായിരുന്നു. കേരളത്തിലെ ദുരിതബാധിതർക്ക് വിദ്യാലയത്തിൽ നിന്നും അവശ്യസാധനങ്ങൾ കൊടുക്കാൻ തീരുമാനിച്ചതിനെ ഭാഗമായി കുട്ടികളോടും തങ്ങളാൽ കഴിയുന്നത് കൊണ്ടുവരാൻ സ്കൂൾ അധികൃതർ നിർദ്ദേശിച്ചു.
ഇതുപ്രകാരം രണ്ടുദിവസം കൊണ്ട് സ്വരുക്കൂട്ടിയ വിവിധ സാധനങ്ങളാണ് മാളവിക സ്കൂളിൽ ഏൽപ്പിച്ചത്. അമ്മയോട് പറഞ്ഞ തന്‍റെ കൊച്ചു ബുദ്ധിയിൽ തോന്നിയ സാധനങ്ങൾ വാങ്ങിപ്പിച്ചു. കുറച്ചു വസ്ത്രങ്ങൾ, മെഴുകുതിരി, തീപ്പെട്ടി, ബിസ്ക്കറ്റ്, നോട്ടുബുക്കുകൾ എന്നിങ്ങനെയുള്ള സാധനങ്ങൾ വാങ്ങി അത് പാക്കറ്റിലാക്കി സ്കൂളിൽ ഏൽപ്പിച്ചു. അതിനൊപ്പം ആശ്വാസവാക്കുകളുo അവൾ എഴുതിച്ചേർത്തു.
മലയാളം എഴുതാൻ അറിയാൻ പാടില്ലാത്ത അവൾ don’t worry എന്നതിൻറെ മലയാളം അമ്മയോട് ചോദിച്ചു. അമ്മയാണ് അവളുടെ ആവശ്യപ്രകാരം വിഷമിക്കേണ്ട എല്ലാം ശരിയാവുമെന്ന് എഴുതി നൽകിയത്. അതിനുതാഴെ തന്റെ പേരും കുറച്ച് പൂക്കളുടെ ചിത്രങ്ങളും അവൾ വരച്ചുചേർത്തു.ടൈംസ് സ്കൂളിൽ പല വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച് സാധനങ്ങൾ ഹൈദരാബാദിലെ ഗൂഞ്ച് ട്രോപ്പിങ് സെന്ററിലാണ് ഏൽപ്പിച്ചത്. വിവിധ ഭാഗങ്ങളിൽനിന്നും ഇവിടെ എത്തിയ സാധനങ്ങൾ തരംതിരിച്ച് പാക്ക് ചെയ്യുന്നതിനിടയിലാണ് മാളവികയുടെ കുറിപ്പ് ശ്രദ്ധയിൽപെട്ടത്.
Leave a Reply