വീട്ടമ്മയെ ആക്രമിച്ച് സ്കൂട്ടറും , പണവും കവർച്ച നടത്തിയ മൂന്ന് പേർ പിടിയിൽ

വീട്ടമ്മയെ ആക്രമിച്ച് സ്കൂട്ടറും , പണവും കവർച്ച നടത്തിയ മൂന്ന് പേർ പിടിയിൽ
വീട്ടമ്മയെ ആക്രമിച്ച് സ്കൂട്ടറും , പണവും കവർച്ച നടത്തിയ മൂന്ന് പേർ പിടിയിൽ പട്ടിമറ്റത്ത് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ വഴിയിൽ തടഞ്ഞ് നിർത്തി തലക്കടിച്ച് സ്കൂട്ടറും , പണവും കവർച്ച നടത്തിയ മൂന്ന് പേരെ കുന്നത്തുനാട് പോലീസ് പിടികൂടി .

ഇടുക്കി കൊന്നത്തടി അടുപ്പു കല്ലുങ്കൽ വീട്ടിൽ ആണൽ ബിനോയി ( 23 ) , തൃശൂർ കൊടുങ്ങല്ലൂർ , SN പുരം പള്ളിപ്പാട്ട് വീട്ടിൽ മുഹമ്മദ് ഷാഫി ( 31 ) , തൃശ്ശൂർ കല്ലൂർ വില്ലേജ് , മുട്ടിത്തടി , തയ്യിൽ വീട്ടിൽ അനൂപ് @ മാടപ്രാവ് അനൂപ് ( 33 ) എന്നിവരെയാണ് പോലീസ് പിടികൂടിയത് .

കഴിഞ്ഞ മാർച്ച് മാസം 19 -ാം തീയതി രാത്രി 07.45 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാ യിരുന്ന സ്ത്രീയെ വഴിയിൽ തടഞ്ഞ് നിർത്തി സ്കൂട്ടറും , സ്കൂട്ടറിൽ ഉണ്ടായിരുന്ന 15,000 / രൂപയും മൊബൈൽ ഫോണും , കവർച്ച നടത്തുകയായിരുന്നു .

സ്കൂട്ടർ പിറ്റേ ദിവസം കോട്ടമല ഭാഗത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെടുത്തിരുന്നു . 3 വർഷം മുൻപ് സ്ത്രീ ജോലി ചെയ്തിരുന്ന കടയിൽ ആഗ്നൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു . സ്ത്രീ .

ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വണ്ടിയിൽ പണമുണ്ടെന്ന് മനസിലാക്കി . ക്രിമിനൽ പശ്ചാത്ത ലമുള്ള മറ്റ് പ്രതികളുമൊന്നിച്ച് കൂടിയാലോചന നടത്തി കവർച്ച നടത്തുകയായിരുന്നു എന്ന് പോലീസി നോട് പറഞ്ഞു .

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ കെ.കാർത്തികിൻറെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് – പ്രതികളെ ഒല്ലൂർ , വരന്തരപ്പിള്ളി , പെരുമ്പിലാവ് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു .

2020 ഡിസംബർ മാസത്തിൽ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ മാല മോഷണകേസ്സിൽ അറസ്റ്റിലായ ആഗ്നൽ ജയിൽ മോചിതനായ ശേഷമാണ് ഈ കേസ്സിൽ ഉൾപ്പെട്ടത് . അനൂപിന് വരന്തരപ്പിള്ളി , മതിലകം , ഒല്ലൂർ , പുതുക്കാട് , എറണാകുളം നോർത്ത് , മഞ്ചേരി , കൽപ്പറ്റ , എന്നീ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം , വധശ്രമം , കവർച്ച എന്നീ കേസ്സുകൾ നിലവിലുണ്ട് .

4 മാസം മുമ്പാണ് ജയിൽ മോചിതനായത് . പെരുമ്പാവൂർ ഡി വൈ എസ് പി എൻ.ആർ. ജയരാജിൻറെ നേത്യത്വത്തിൽ കുന്നത്തുനാട് പോലീസ് ഇൻസ്പെക്ടർ സി.ബിനുകുമാർ ,

സബ്ബ് ഇൻസ്പെക്ടർ എബി ജോർജ്ജ് , എ.എസ്.ഐ എം.എ , സജീവൻ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എ.അബ്ദുൾ മനാഫ് , എൻ.എ.അജീഷ് , റ്റി.എ.അഫ്സൽ , എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*