വീണ്ടും യുവതി സന്നിധാനത്ത്; എത്തിയത് മുടി നരപ്പിച്ച് വൃദ്ധയായി വേഷം മാറി
ഒരു യുവതി കൂടി ശബരിമലയിൽ? ദൃശ്യങ്ങൾ പുറത്തുവിട്ട് നവോത്ഥാന കേരളം ഓണ്‍ലൈന്‍ കൂട്ടായ്മ
പത്തനംതിട്ട : സന്നിധാനത്ത് ദര്‍ശനം നടത്തിയതായി യുവതിയുടെ വെളിപ്പെടുത്തല്‍. കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ചുവാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് മഞ്ചു ഇത് അറിയിച്ചത്.
സന്നിധാനത്ത് ഇവര്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും ഫേസ് ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശിനിയാണ് ഇവര്‍. വേഷം മാറി പ്രായമായ സ്ത്രീയുടെ രൂപത്തിലാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്.
മുടി നരപ്പിച്ചു അമ്പതു വയസ്സിന് മുകളില്‍ പ്രായം തോന്നുന്ന രീതിയില്‍ വേഷം മാറിയാണ് പോലീസിനെ പോലും കബളിപ്പിച്ചു സന്നിധാനത്ത് എത്തിയത്. നേരത്തെ ഇവര്‍ സന്നിധാനത്ത് പോകാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോകേണ്ടി വന്നു.
പോലീസിനെ അറിയിക്കുകയോ സംരക്ഷണം തേടുകയോ ചെയ്യാതെ രഹസ്യമായാണ് ഇന്നലെ രാവിലെ ദര്‍ശനം നടത്തിയത്. രാവിലെ ന് ശ്രീകോവിലിന് മുന്നിലെത്തി തോഴുകയും നെയ്യഭിഷേകം ഉള്‍പ്പടെ എല്ലാ ചടങ്ങുകളും നടത്തിയെന്നും ഇവര്‍ അവകാശപ്പെടുന്നു. ദര്‍ശനത്തിന് ശേഷം ന് പമ്പയിലെത്തി മടങ്ങിയെന്നും ഇവര്‍ പറയുന്നു.
Leave a Reply
You must be logged in to post a comment.