വർണവെറിയിൽ ഗുജറാത്തിൽ സൈനികനായ ദളിത് വിഭാഗത്തിലുള്ള വരന് നേരെ ആക്രമണം

വിവാഹദിവസം കുതിരപ്പുറത്തേറി വിവാഹഘോഷയാത്ര സംഘടിപ്പിച്ച വരനും സംഘത്തിനും നേരേ കല്ലേറ്. ഗുജറാത്തിലെ ബന്‍സകന്ത ശരീഫ്ദാ സ്വദേശിയും സൈന്യത്തിലെ ജവാനുമായ ആകാശ് കുമാര്‍ കോട്ടിയക്ക് നേരേയാണ് ആക്രമണമുണ്ടായത്.

ദളിത് വിഭാഗത്തില്‍പ്പെട്ട വരനും കൂട്ടരും കുതിരപ്പുറത്തേറി വിവാഹഘോഷയാത്ര നടത്തിയതിനാണ് ഠാക്കൂര്‍ കോലി വിഭാഗത്തില്‍പ്പെട്ടവര്‍ ആക്രമിച്ചതെന്നാണ് ഇവരുടെ ആരോപണം. ആകാശിന്റെ വിവാഹത്തിന് വരന്‍ കുതിരപ്പുറത്തേറി പോവുകയാണെങ്കില്‍ അതിന് അനുവദിക്കില്ലെന്ന് ഉയര്‍ന്ന ജാതിക്കാരായ ഠാക്കൂര്‍ കോലി വിഭാഗത്തില്‍പ്പെട്ടവര്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*