ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് പത്ത് പേര് മരിച്ചു

ആന്ധ്രയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് പത്ത് പേര് മരിച്ചു. അപകടത്തില്‍ അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.

തമിഴ്‌നാട്ടിലെ പുതുകോട്ടയില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച മിനി ബസ്സില്‍ ലോറി ഇടിക്കുകയായിരുന്നു.

Also Read >> യാത്രക്കാരുടെ മുന്നിലിട്ട് കണ്ടക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരത്ത് എസ്എംവി സ്‌കൂളിന് സമീപം സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു. ബാലരാമപുരം സ്വദേശി അരുണി(32)നാണ് കുത്തേറ്റത്. അരുണിനെ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കുന്നുവിള ബസിന്റെ കണ്ടക്ടറാണ് അരുണ്‍. പ്രകോപനമില്ലാതെ അഞ്ചംഗ സംഘം ബസില്‍ കയറി അക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply