സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത 74 ബ്രാന്‍ഡ്‌ വെളിച്ചെണ്ണ നിരോധിച്ചു

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത 74 ബ്രാന്‍ഡ്‌ വെളിച്ചെണ്ണ നിരോധിച്ചു

ക്രിസ്മസ് നവവത്സര വിപണിയില്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് വില്പ്പനയ്ക്കെത്തിച്ച ഗുണനിലവാരമില്ലാത്ത 74 ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണ നിരോധിച്ചു. കഴിഞ്ഞ മെയ് മാസത്തിലും 45 ബ്രാന്‍ഡ് വെളിച്ചെണ്ണകളും ജൂണില്‍ 51 ബ്രാന്‍ഡ് വെളിച്ചെണ്ണകളും നിരോധിച്ചിരുന്നു. ഇതോടെ ആകെ 170 ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്‌.

Also Read >> മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച്‌ വെക്കുന്നതും വില്‍പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഭക്ഷ്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. പരിശോധനയ്ക്കായി സംസ്ഥാന വ്യാപകമായി 38 സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്.

നിരോധിച്ച വെളിച്ചെണ്ണകള്‍ ഇവയാണ്

കേര സുലഭ കോക്കനട്ട് ഓയില്‍, കേര ഫാം കോക്കനട്ട് ഓയില്‍, കേര ഫ്‌ളോ കോക്കനട്ട് ഓയില്‍, കല്‍പ കേരളം കോക്കനട്ട് ഓയില്‍, കേരനാട്, കേര ശബരി, കോക്കോബാര്‍ കോക്കനട്ട് ഓയില്‍, എന്‍എംഎസ് കോക്കോബാര്‍, സില്‍വര്‍ ഫ്‌ളോ കോക്കനട്ട്, കേര സ്‌പൈസ് കോക്കനട്ട് ഓയില്‍, വി.എം.ടി. കോക്കനട്ട് ഓയില്‍, കേര ക്ലിയര്‍ കോക്കനട്ട് ഓയില്‍, മലബാര്‍ റിച്ച്‌ കോക്കനട്ട് ഓയില്‍, എസ്.ജി.എസ്. കേര, എസ്.ജി.എസ്. കേര സൗഭാഗ്യ എസ്.ടി.എസ്. കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍.

Also Read >> താഴെ വീണ തോക്കെടുത്ത് എണീറ്റപ്പോ ഭീഷണിപ്പെടുത്തിയെന്ന് കേസായി; ഇപ്പോള്‍ വളരെ കുറച്ച് സൗഹൃദങ്ങളെയുള്ളൂവെന്ന് നടന്‍ ബൈജു

എസ്.ടി.എസ്. കേര 3 ഇന്‍ 1, എസ്.ടി.എസ്. പരിമിത്രം, കേര ഗ്രൈസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, ബ്രില്യന്റ് ഗ്രേഡ് ഒണ്‍ അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കെ.എസ്. കേര സുഗന്ധി പ്യൂര്‍ കോക്കനട്ട് ഓയില്‍, കേര പ്രൗഡി കോക്കനട്ട് ഓയില്‍, കേര പ്രിയം കോക്കനട്ട് ഓയില്‍, ഗോള്‍ഡന്‍ ഡ്രോപ്‌സ് കോക്കനട്ട് ഓയില്‍, കൈരളി ഡ്രോപ്‌സ് ലൈവ് ഹെല്‍ത്തി ആന്റ് വൈസ് പ്യുര്‍ കോക്കനട്ട് ഓയില്‍, കേരള കുക്ക് കോക്കനട്ട് ഓയില്‍, കേര ഹിര കോക്കനട്ട് ഓയില്‍, കേരളത്തിെന്‍റ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂര്‍ കോക്കനട്ട് ഓയില്‍, കേര സ്വാദിഷ് 100% പ്യൂര്‍ & നാച്വറല്‍ കോക്കനട്ട് ഓയില്‍.

കിച്ചണ്‍ ടേസ്റ്റി കോക്കനട്ട് ഓയില്‍, , കേര പ്രൗഡ് കോക്കനട്ട് ഓയില്‍, കേര ക്യൂണ്‍, കേര ഭാരത്, കേര ക്ലാസിക് അഗ്മാര്‍ക്ക്, എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, കോക്കോ ഗ്രീന്‍, കേര പ്രീതി, ന്യൂ എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, കേര ശുദ്ധം, കൗള പ്യൂര്‍ കോക്കനട്ട് ഓയില്‍, പരിമളം, ധനു ഓയില്‍സ്, ധനു അഗ്മാര്‍ക്ക്, ഫ്രഷസ് പ്യൂര്‍, , എബിസി ഗോള്‍ഡ്, കെ.പി. പ്രീമിയം, ന്യൂ കേരള ഡ്രോപ്, കേര മലബാര്‍, ആവണി വെളിച്ചെണ്ണ.

എസ്.എഫ്.പി. കോക്കനട്ട് ഓയില്‍, ഗോള്‍ഡന്‍ ലൈവ് ഹെല്‍ത്തി, എ.ഡി.എം. പ്രീമിയം, എസിറ്റി മലബാര്‍ നാടന്‍, കേര സമൃദ്ധി, കേര ഹെല്‍ത്തി ഡബിള്‍ ഫില്‍ട്ടര്‍, ലൈഫ് കുറ്റിയാടി, ഫേമസ് കുറ്റിയാടി, ഗ്രീന്‍ മൗണ്ടന്‍, കേരള സ്മാര്‍ട്ട്, കേര കിംഗ്, സുപ്രീംസ് സൂര്യ, സ്‌പെഷ്യല്‍ ഈസി കുക്ക്, കേര ലാന്‍റ്, കേര നട്ട്‌സ്, കേര ഫ്രഷ് കോക്കനട്ട് ഓയില്‍, അമൃതശ്രീ, ആര്‍.എം.എസ്. സംസ്‌കൃതി, ബ്രില്‍ കോക്കനട്ട് ഓയില്‍, കേരള ബീ & ബീ, കേര തൃപ്തി, കണ്‍ഫോമ്ഡ് ഗ്ലോബല്‍ ക്വാളിറ്റി കോകോ അസറ്റ്, കേര കിംഗ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*