സി.ബി.എസ്.ഇ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികൾക്ക് വരവേല്‍പ്പ്
തൃശൂര്‍: കോലഴി ചിന്മയ വിദ്യാലയ ടീം സി.ബി.എസ്.ഇ. ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് സ്കൂളിന്റെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കി. ഹരിയാനയിലെ ഫത്തേഹാബാദില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് സ്‌കൂളിനെ അഞ്ചിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഫൈനലില്‍ എത്തിയത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളാണ് ടീം അംഗങ്ങള്‍. വിദ്യാലയത്തിലെ കായിക വകുപ്പ് മേധാവി നിജി എന്‍.രാജുവും പരിശീലകന്‍ കിരണ്‍ ജി. കൃഷ്ണനുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്‍കിയത്.
Leave a Reply