സുപ്രീം കോടതിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കണമെന്ന്

ന്യൂഡല്‍ഹി: പുതിയ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ സുപ്രീം കോടതിയുടെ വിശ്വാസ്യത അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍.

സീല്‍വെച്ച കവറില്‍ ജഡ്ജിമാര്‍ക്ക് കൈമാറുന്ന വിവരങ്ങള്‍ വെച്ചോ സമയമില്ലെന്ന കാരണത്താലോ തെറ്റായ വിവരങ്ങള്‍ നല്‍കിയോ ഒരാള്‍ ജയിലില്‍ സുരക്ഷിതനായിരിക്കുമെന്ന കാരണത്താലോ ഒരാളെയും കാരാഗൃഹത്തില്‍ ഇടരുത്.സ്വതന്ത്രനീതിന്യായ വ്യവസ്ഥയുടെ മരണമണി മുഴങ്ങുന്നതിലേക്ക് നയിക്കുമതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മദന്‍ ബി. ലോക്കൂര്‍ വ്യക്തമാക്കി.

ഈയടുത്ത് പ്രഖ്യാപിച്ച വിധിന്യായങ്ങളും ഭരണതീരുമാനങ്ങളും ഓര്‍മപ്പെടുത്തുന്നത് നമ്മുടെ ജഡ്ജിമാരില്‍ ചിലര്‍ കുറച്ചുകൂടി ധൈര്യം കാണിക്കണമെന്നാണ്. പ്രത്യേകിച്ച് വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍- മദന്‍ ബി ലോക്കൂര്‍ കൂട്ടിച്ചേര്‍ത്തു. 2018 ഡിസംബറിലാണ് ലോക്കൂര്‍ സുപ്രീം കോടതിയില്‍നിന്ന് വിരമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*