സുരാജിന്റെ വീട്ടില്‍ അതിഥിയായി പൃഥ്വി

പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഡ്രൈവിംഗ് ലൈസന്‍സിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഞാന്‍ തേടും പൊന്‍താരം എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പൃഥ്വിരാജ് തന്റെ വീട്ടില്‍ അതിഥിയായെത്തുന്നത് സുരാജിന്റെ കഥാപാത്രം സ്വപ്‌നം കാണുന്നതാണ് ഗാനപശ്ചാത്തലം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ആന്റണി ദാസാണ് ഗാനാലാപനം. ആന്റണി ദാസിന്റെ വ്യത്യസ്തമായ ആലാപന രീതിയിലൂടെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നിമിഷങ്ങൾക്കകം തന്നെ ഈ ഗാനം ആരാധകര്‍ ഏറ്റെടുത്തു.

ദീപ്തി സതിയും മിയയും നായികമാരായി എത്തുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ, നന്ദു, ലാലു അലക്സ്, സലിംകുമാര്‍, സൈജുകുറുപ്പ്, വിജയരാഘവന്‍, മേജര്‍ രവി, ഇടവേള ബാബു, ശിവജി ഗുരുവായൂര്‍, അരുണ്‍, അനീഷ് ജി മേനോന്‍, ആദീഷ്, വിജയകുമാര്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരും അണിനിരക്കുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഹണീ ബിക്ക് ശേഷം ഹായ് ഐ ആം ടോണി, ഹണീ ബി 2 എന്നീ സിനിമകള്‍ ഒരുക്കിയ ജീന്‍ പോള്‍ ലാലിന്റെ പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഹണീ ബി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് കടന്നു വന്ന ലാല്‍ ജൂനിയറിന്റെ നാലാമത്തെ ചിത്രം കൂടിയാണിത്. ബ്രദേഴ്‌സ് ഡേയ്ക്ക് ശേഷമെത്തുന്ന ഈ ചിത്രം പൃഥ്വിയുടെ നൂറ്റിയഞ്ചാമത്തെ സിനിമ കൂടിയാണ്.

ഹരീന്ദ്രന്‍ എന്ന മലയാളസിനിമയിലെ സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് എത്തുന്നത്. സൂപ്പര്‍ താരമായി വിലസുന്ന ഹരീന്ദ്രന്റെ കടുത്ത ആരാധകനാണ് സുരാജിന്റെ കഥാപാത്രമായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുരുവിള. ഒരു പ്രത്യേക സാഹചര്യത്തില്‍ ഹരീന്ദ്രനും കുരുവിളയും തമ്മിലൊരു പ്രശ്നമുണ്ടാകുകയും കുരുവിള തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും തുടര്‍ന്ന് രണ്ട് പേരുടെയും ജീവിതത്തിലുണ്ടാവുന്ന സംഭവബഹുലമായ സാഹചര്യങ്ങളുമാണ് ഡ്രൈവിംഗ് ലൈസന്‍സ്.

സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചി തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ് പുളിക്കലാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് യാക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീതം പകരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*