സേലത്ത് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു ; മരിച്ചവരില്‍ മലയാളികളും
സേലത്ത് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു ; മരിച്ചവരില്‍ മലയാളികളും
സേലം മാമാങ്കം ബൈപാസ്സിലാണ് പുലര്‍ച്ചെ ഒന്നരയോടെ അപകടം ഉണ്ടായത്. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ ഉളപ്പടെ ഏഴു പേര്‍ മരിച്ചു. ഇതില്‍ നാല് മലയാളികള്‍ ഉള്ളതായാണ് സൂചന. മരിച്ച ഒരാളെ തിരിച്ചറിഞ്ഞു. ആലപ്പുഴ എടത്വ സ്വദേശി ജിം ജെയിംസിനെയാണ് തിരിച്ചറിഞ്ഞത്. ബംഗ്ലൂരില്‍ നിന്നും തിരുവല്ലയ്ക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.
37 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ട ബസ്സില്‍ നിന്നും ഒരു ആണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനായിട്ടില്ല. അപകട വിവരം അറിഞ്ഞു ജില്ലാ കളക്ടര്‍ രോഹിണി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ സേലത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Leave a Reply
You must be logged in to post a comment.