സ്കൂള്‍ പ്രവേശനത്തിന് വ്യാപകമായി സംഭാവന സ്വീകരിക്കുന്നത് നിര്‍ത്തണം

സ്കൂള്‍ പ്രവേശനത്തിന് വ്യാപകമായി സംഭാവന സ്വീകരിക്കുന്നത് നിര്‍ത്തണം

മലപ്പുറം: പ്രൈമറി വിദ്യാഭ്യാസം തൊട്ട് പ്ലസ്ടു പ്രവേശനം വരെയുള്ള കുട്ടികളുടെ സ്കൂള്‍ അഡ്മിഷന് മാനേജ്മെന്‍റുകളും പി ടി എ യും വ്യാപകമായ രീതിയില്‍ പണപ്പിരിവ് നടത്തുന്നതായി പീപ്പിള്‍സ്മൂവ്മെന്‍റ് എഗൈന്‍റ് കറപ്ഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം വിലയിരുത്തി.

സ്വകാര്യ സ്കൂളുകള്‍ തോന്നിയ രീതിയില്‍ തന്നെ പണപ്പിരിവ് നടത്തുന്നു. സര്‍ക്കാര്‍ സ്കൂളുകളിലാണെങ്കില്‍ പിടിഎ യുടെ മറവിലാണ് വ്യാപകമായ പണപ്പിരിവ് നടത്തുന്നത്. വ്യാപകമായ രീതിയില്‍ പണപ്പിരിവ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ സമര മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു.

പി എം എ സി ജില്ലാ കൗണ്‍സില്‍ ചെയര്‍മാന്‍ കുരുണിയന്‍ നജീബ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഷംസുദ്ദീന്‍, ഡോ. പി. പി. സുരേഷ് കുമാര്‍, കുഞ്ഞാലന്‍ വെന്നിയൂര്‍, എം വി സലാം പറവണ്ണ, ഡോ. ടി ശശി, അഷ്റഫ് കുന്നത്ത്, അഡ്വ. നിസാര്‍ അഹമ്മദ് , കെ കദീജ മുഹമ്മദ്, സി വനജ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. Follow us on Dailyhunt

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment