സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി ; ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താൻ 2021 ഓടെ രാജ്യത്ത് ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരിയിൽ വിജ്ഞാപനമിറക്കും. ഒരുവര്‍ഷത്തിനുശേഷം നിബന്ധന നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ക്കാനാണ് വ്യാപാരികള്‍ക്ക് ഒരുവര്‍ഷം സമയം അനുവദിച്ചത്.

ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് പദ്ധതി 2000 മുതല്‍ രാജ്യത്ത് നടപ്പാക്കിവരുന്നുണ്ട്. നിലവിലുള്ള 40 ശതമാനം സ്വര്‍ണാഭരണങ്ങളും ഹോള്‍മാര്‍ക്ക് ചെയ്തവയാണ്. രാജ്യത്തെ എല്ലാ ആഭരണവ്യാപാരികളും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സില്‍ (ബി.ഐ.എസ്.) രജിസ്റ്റര്‍ ചെയ്യണം. ഇതു ലംഘിച്ചാല്‍ ബി.ഐ.എസ്. ചട്ടപ്രകാരം കുറഞ്ഞത് ഒരുലക്ഷം രൂപമുതല്‍ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വിലവരെ പിഴയും ഒരുവര്‍ഷം തടവും ശിക്ഷയും ലഭിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*