ലേലം കടുത്തപ്പോള്‍ പൂവന്‍കോഴിക്ക് വില ഒരുലക്ഷം കടന്നു…!
പള്ളിപ്പെരുന്നാളിന്റെ ഭാഗമായി നടത്തിയ ലേലത്തില്‍ ഒരു പൂവന്‍ കോഴിക്ക് ലഭിച്ച വില 1,14,000 രൂപ. കോട്ടയം നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടത്തിയ കോഴിലേലത്തിലാണ് പൊന്നുംവില കോഴിക്ക് ലഭിച്ചത്.
കോയമ്പത്തൂരില്‍ സ്ഥിരം താമസക്കാരനായ കോട്ടയം സ്വദേശി മനോജ് മണ്ണൂരാണ് കോഴിയെ ലേലത്തില്‍ പിടിച്ചത്. ഇതിനു മുന്‍പുള്ള വര്‍ഷങ്ങളിലും ഉയര്‍ന്ന വിലയ്ക്ക് കോഴി ലേലത്തില്‍ പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് വില ഒരുലക്ഷം കടക്കുന്നതെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു.
Leave a Reply