തിരക്കുള്ള റോഡിലൂടെ കാറോടിച്ച്‌ പത്ത് വയസുകാരന്‍

ഹൈദരാബാദ്: തിരക്കുള്ള റോഡിലൂടെ പത്തുവയസുകാരന്‍ കാറോടിക്കുന്ന വീഡിയോ പുറത്ത്. ട്വിറ്ററില്‍ ടൈഗര്‍ നീലേഷ് എന്നയാളാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. സ്ഥലവും സമയവും തീയതിയും വ്യക്തമാക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വാഹന ഉടമയെക്കൊണ്ട് പൊലീസ് ഫൈന്‍ അടപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരക്കുള്ള ഹൈദരാബാദി ഔട്ടര്‍റിങ് റോഡിലൂടെയാണ് കുട്ടി വാഹനമോടിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കോ, വാഹന ഉടമയ്‌ക്കോ 25000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും വരെ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply