കഴുത്തില്‍ കയര്‍ കുരുങ്ങി കുട്ടിക്ക് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ പത്ത് വയസുകാരന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി ദാരുണാന്ത്യം. ഇന്ന് രാവിലെ പാലക്കാട് ഇരട്ടയാലിലായിരുന്നു സംഭവം.

മരുതറോഡ് എന്‍എസ്‌എസ് സ്‌ക്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അതുല്‍ ആണ് മരിച്ചത്. ഇരട്ടയാല്‍ ശങ്കരത്തുകാട് സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകനാണ് മരിച്ച അതുല്‍. കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് മരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply