കര്‍ണാടകയില്‍ 11 എംഎല്‍മാര്‍ രാജിവെച്ചു

കര്‍ണാടകയില്‍ 11 എംഎല്‍മാര്‍ രാജിവെച്ചു

കര്‍ണാടകയില്‍ ഭരണസഖ്യത്തെ പ്രതിസന്ധിയിലാക്കി 11 കോണ്‍ഗ്രസ് – ജെ.ഡി.എസ് എം.എല്‍.മാര്‍ രാജിവെച്ചു. എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് നിയമസഭ സ്പീക്കര്‍ കെ. രമേഷ് കുമാറിന് രാജിക്കത്ത് നല്‍കിയത്.

മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി, എച്ച് വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍ , ബിസി പാട്ടീല്‍ സൗമ്യ റെഡ്ഡി എന്നിവരാണ് രാജിവെച്ചത്. തന്നെ പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് രാജിവെക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിദ്ധരാമയ്യ സര്‍ക്കാറില്‍ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് രാമലിംഗ റെഡ്ഡിയായിരുന്നു.

ഇതോടെ കുമാരസ്വാമി സര്‍ക്കാറിന്റെ ഭൂരിപക്ഷം സ്വതന്ത്രര്‍ ഉള്‍പ്പെടെ 105 ആയി കുറഞ്ഞു. 223 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. രാജിസമര്‍പ്പിച്ച എംഎല്‍എമാരുമായി മന്ത്രി ഡികെ ശിവകുമാര്‍ ചര്‍ച്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*