അമ്മ ആത്മഹത്യ ചെയ്തു; പോലീസ് വലയത്തിൽ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു പന്ത്രണ്ടുകാരൻ

അമ്മ ആത്മഹത്യ ചെയ്തു; അച്ഛന്‍ അറസ്റ്റില്‍, ഒന്നുമറിയാതെ പന്ത്രണ്ടുകാരന്‍

അച്ഛനും അമ്മയും ഉണ്ടായിരുന്ന മകന്‍ പെട്ടെന്ന് ഒരു ദിവസം അനാഥനാവുക. ഇടുക്കി അയ്യപ്പന്‍കോവില്‍ ആലടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള വീട്ടില്‍ സജുവിന്റെ കുടുംബമാണ് കഴിഞ്ഞ ദിവസം ഛിന്നഭിന്നമായത്.

മാല മോഷണ കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മാതാവ് ജീവനൊടുക്കിയത് അറിയാതെ പന്ത്രണ്ടുകാരനായ മകന്‍. അയ്യപ്പന്‍കോവില്‍ ആലടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള വീട്ടില്‍ സജുവിന്റെ ഭാര്യ ബിന്ദു(40) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

സജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിന്ദു ആത്മഹത്യ ചെയ്തത്. മരണ വിവരം അറിയിക്കാതെ സമീപത്തെ വീട്ടില്‍ താമസിപ്പിച്ചിരിക്കുന്ന മകനെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്. കുട്ടിയെ ഏറ്റെടുക്കാന്‍ ഇതുവരെ ബന്ധുക്കള്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തത്.

ബിന്ദുവിന്റെ സംസ്‌കാരത്തിനുശേഷം മകനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ പൊന്‍കുന്നം പൊലീസ് സജുവിനെ തെളിവെടുപ്പിനായി ചൊവ്വാഴ്ച ഏലപ്പാറയില്‍ എത്തിച്ചിരുന്നു.

പൊലീസ് പോയ ഉടന്‍ മകനെ ടിവി കാണാന്‍ ഇരുത്തി ബിന്ദു മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചു. ഏറെസമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ മകന്‍ അയല്‍വീട്ടിലെത്തി വിവരം പറഞ്ഞു. അയല്‍വാസികളാണ് തൂങ്ങി മരിച്ച നിലയില്‍ ബിന്ദുവിനെ കണ്ടെത്തിയത്.

കോവിഡ് പരിശോധനയ്ക്കുശേഷം ബിന്ദുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റിമാന്‍ഡില്‍ കഴിയുന്ന സജുവിനെ മൃതദേഹം കാണിക്കും. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*