തൃശൂരില്‍ 125 കിലോ ജലാറ്റിന്‍ സ്റ്റിക്കുമായി യുവാവ് പിടിയില്‍

തൃശൂരില്‍ 125 കിലോ ജലാറ്റിന്‍ സ്റ്റിക്കുമായി യുവാവ് പിടിയില്‍

125 കിലോ ജലാറ്റിന്‍ സ്റ്റിക്കുമായി യുവാവ് പിടിയില്‍. തൃശൂര്‍ മണ്ണുത്തിക്കു സമീപം തോട്ടപ്പടിയില്‍ വച്ചാണ് സംഭവം. ചാലക്കുടി സ്വദേശി രതീഷ് ആണ് ജലാറ്റിന്‍ സ്റ്റിക്കുമായി ഹൈവേ പോലീസിന്റെ പിടിയിലായത്.

സ്ഥലത്ത് പൊലീസ് കഴിഞ്ഞ ദിവസം രാവിലെ പരിശോധന നടത്തുന്നതിനിടയിലാണ് വെള്ള സ്വിഫ്റ്റ് കാറില്‍ ലൈസന്‍സ് ഇല്ലാത്ത ജലാറ്റിന്‍ സ്റ്റിക്കുമായെത്തിയ രതീഷിനെ പിടികൂടിയത്.

കിണര്‍ പൊളിക്കാനാണ് ഇവ കൊണ്ട് പോയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞെങ്കിലും ലൈസന്‍സോ, മറ്റു രേഖകളോ ഹാജരാക്കാനാകാത്തതിനാല്‍ സംഭവത്തില്‍ മണ്ണുത്തി പോലീസ് കേസ് എടുത്തു.

കിണര്‍ പൊളിക്കാനാണ് ഇവ കൊണ്ട് പോയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞെങ്കിലും ലൈസന്‍സോ, മറ്റു രേഖകളോ ഹാജരാക്കാനാകാത്തതിനാല്‍ സംഭവത്തില്‍ മണ്ണുത്തി പോലീസ് കേസ് എടുത്തു.

അതേസമയം പിടിച്ചെടുത്ത ജലാറ്റിന്‍ സ്റ്റിക്ക് കൂടിയാല്‍ പൊട്ടി തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ സമീപത്തെ ക്വാറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത് പിന്നീട് നിര്‍വീര്യമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment