മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കി പതിമൂന്നുമാരിയെ തട്ടിക്കൊണ്ടുപോയി

മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കി പതിമൂന്നുമാരിയെ തട്ടിക്കൊണ്ടുപോയി

കൊല്ലം: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി. കൊല്ലം ഓച്ചിറയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് സംഭവം. പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്.

രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് മര്‍ദിച്ച് അവശരാക്കിയ ശേഷം തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഓച്ചിറ വെളിയകുളങ്ങരയില്‍ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ മകളാണ് പെണ്‍കുട്ടി.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടുകൂടി ഇവര്‍ താമസിക്കുന്ന ദേശീയപാതയോട് ചേര്‍ന്നുള്ള താമസസ്ഥലത്ത് നിന്നുമാണ് കാറിലെത്തിയ നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാത്രി പതിനൊന്ന് മണിക്കാണ് സംഭവം നടന്നതെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

തട്ടികൊണ്ടുപോയ നാലംഗ സംഘത്തെക്കുറിച്ച് സൂചനപോലും ഇല്ലാതെ ഇരുട്ടി തപ്പുകയാണ്‌ പോലീസ്. എന്നാല്‍ സമീപവാസികളെ ചിലരെ സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

അതേസമയം മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. അന്വേഷിക്കതത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ ബഹളം വെച്ചപ്പോഴാണ് പോലീസ് പരാതി പോലും സ്വീകരിക്കാന്‍ തയ്യാറായതെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുക്കാര്‍ ഇടപെട്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് പറയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*