റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം 14 പേര്‍ മരിച്ചു
റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം 14 പേര്‍ മരിച്ചു
രണ്ട് ടാന്‍സാനിയന്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം പതിനാല് കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാതകം നിറയ്ക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ചയാണ് റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ടാന്‍സാനിയന്‍ കപ്പലുകളില്‍ തീ പടര്‍ന്നത്.
ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് വാതകം മാറ്റുന്നതിനിടെയാണ് തീ പടര്‍ന്ന് പിടിച്ചത്. കപ്പലുകളിലെ ജീവനക്കാര്‍ ഇന്ത്യ, ടര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു.
അപകടത്തില്‍ പെട്ട ക്യാന്‍ഡി എന്ന കപ്പലില്‍ ഉണ്ടായിരുന്നത് എട്ട് ഇന്ത്യക്കാരും ഒമ്പത് ടര്‍ക്കിഷ് പൗരന്മാരും അടക്കം പതിനേഴ് പേരായിരുന്നു.
മാസ്ട്രോ എന്ന കപ്പലില്‍ ഏഴ് ഇന്ത്യക്കാരും ഏഴ് ടര്‍ക്കിഷുകാരും ഒരു ലിബിയക്കാരനുമടക്കം പതിനഞ്ച് പേരുമാണ് ഉണ്ടായിരുന്നത്.ഇവരില്‍ ഒന്‍പത് പേരെ കാണാതാകുകയും പന്ത്രണ്ട് പേര്‍ രക്ഷപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്.

Leave a Reply