പ്രതീക്ഷയുടെ ദൂരം..! കുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: മംഗലാപുരത്തു നിന്ന് അഞ്ചര മണിക്കൂറിനുള്ളില്‍ കൊച്ചിയില്‍

പ്രതീക്ഷയുടെ ദൂരം..! കുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: മംഗലാപുരത്തു നിന്ന് അഞ്ചര മണിക്കൂറിനുള്ളില്‍ കൊച്ചിയില്‍

കാസര്‍ഗോട്ടെ ദമ്പതികളുടെ 15 ദിവസം പ്രായമായ  കുഞ്ഞിനെ ചികിത്സയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിക്കും.

അഞ്ചര മണിക്കൂറുകൊണ്ടാണ് മംഗലാപുരത്തു നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കുട്ടിയെ എത്തിച്ചത്. ആംബുലന്‍സ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ദൗത്യം ഏറ്റെടുത്തത്.

മംഗലാപുരത്ത് നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്നാണ് അമൃത ആശുപത്രിയില്‍ ചികിത്സ സൗകര്യം ഏര്‍പ്പെടുത്തിയത്.

ഹൃദ്യം പദ്ധതി വഴി പൂര്‍ണമായും സൗജന്യമായി കുട്ടിയുടെ ചികിത്സ ചയ്തു കൊടുക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

രാവിലെ 10.30നാണ് മംഗലാപുരത്തുനിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ മകളെയാണ് അമൃതയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*