വിവാഹത്തിന് വിസമ്മതിച്ച് പഠനം തുടരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 15കാരിയ്ക്ക് പിതാവിന്റെയും സഹോദരന്റെയും ക്രൂരമര്‍ദ്ദനം

വിവാഹത്തിന് വിസമ്മതിച്ച് പഠനം തുടരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 15കാരിയ്ക്ക് പിതാവിന്റെയും സഹോദരന്റെയും ക്രൂരമര്‍ദ്ദനം

ഉത്തര്‍പ്രദേശില്‍ വിവാഹത്തിന് വിസമ്മതിച്ച 15 കാരിയെ പിതാവും സഹോദരനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തെന്ന് പരാതി. ഷാജഹാന്‍പൂരിലാണ് സംഭവം നടന്നത്.

വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും തുടര്‍ന്ന് പഠിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചതിനാണ് പിതാവും സഹോദരനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഒരു കനാലിന് അടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു ഉപദ്രവം.

സഹോദരന്‍ തന്റെ കഴുത്തില്‍ തുണി ചുറ്റിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. പിന്നില്‍ നിന്ന് പിതാവ് കത്തി കൊണ്ട് തുടരെ കുത്തി. അരുതെന്ന് എത്ര അപേക്ഷിച്ചിട്ടും ഇരുവരും കേട്ടില്ലെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

ഗുരുതര പരുക്കേറ്റ് അവശനിലയിലായ പെണ്‍കുട്ടിയെ കനാലില്‍ തള്ളിയ ശേഷം ഇരുവരും പോയി. കായലില്‍ നിന്നും പെണ്‍കുട്ടി നീന്തി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചയക്കുമെന്ന ഭയത്തില്‍ സഹോദരിയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുമാസമായി തങ്ങള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നതെന്നും കഴിഞ്ഞ ദിവസം പിതാവെത്തി അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും അയാള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*